താ​മ​ര​ശേ​രി​യി​ൽ ബി​രു​ദ വി​ദ്യാ​ര്‍​ഥിനിയെ അ​ജ്ഞാ​ത​ന്‍ വീ​ട്ടി​ല്‍​ക്ക​യ​റി ഉ​പ​ദ്ര​വി​ച്ച​താ​യി പ​രാ​തി. ഇ​യാ​ള്‍ മ​നു​ഷ്യ​മൂ​ത്രം പു​ര​ട്ടി​യ തു​ണി ഉ​പ​യോ​ഗി​ച്ച് ശ്വാ​സം​മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യി പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. താ​മ​ര​ശേ​രി കാ​രാ​ടി പാ​ല്‍ സൊ​സൈ​റ്റി​ക്ക് സ​മീ​പം നേ​ത്രാ​വ​തി എ​ന്ന വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്.

അമ്മയും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മാതാ​വും ഇ​ള​യ മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ മൂ​ത്ത​യാ​ള്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യും ഇ​ള​യ മ​ക​ള്‍ ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ്.
വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ലി​ലൂ​ടെ​യാ​ണ് ഇ​യാ​ള്‍ അ​ക​ത്തെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. ശ്വാ​സം​മു​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി ഇ​യാ​ളെ ത​ള്ളി​മാ​റ്റു​ക​യും പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related Posts