റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം ഒരു ബോൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽ മറികടന്നു. നിശ്ചിത ഓവറിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു 175 റൺസ് എടുത്തു. ഫിൽ സാൾട്ട് 63 റൺസും ടിം ഡേവിഡ് 26 റൺസും വിരാട് കോഹ്ലി 19 റൺസും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റലിന് വേണ്ടി കെ എൽ രാഹുൽ 57 റൺസും സ്റ്റബ്സ് 60 റൺസും നേടി നിർണായകമായി.. ഡേവിഡ് മില്ലർ 10 പന്തിൽ നിന്ന് 22 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.