ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ബാംഗ്ലൂരിലെ സന്നദ്ധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന യുവജന ശാക്തീകരണ ക്യാമ്പുകളുടെ ഒന്നാം ഘട്ടം, ഹോപ്പ് സൊസൈറ്റിയുടെ സഹകരണത്തോടെ സുമനഹള്ളയിയിൽ നാളെയും മറ്റന്നാളുമായി നടക്കും. നാളെ ഉച്ചയ്ക്ക് 2:30 മുതൽ ഞായറാഴ്ച്ച 2:30 വരെ നടക്കുന്ന ക്യാമ്പിൽ 30 വയസ്സിൽ താഴെയുള്ള 25 യുവതീ യുവാക്കൾ പങ്കെടുക്കും.


ചെറുപ്പക്കാർ ഒത്തു ചേർന്ന് അവരെ സംബന്ധിക്കുന്ന വിഷയങ്ങളും സാധ്യതകളും പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്ത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഊർജം നേടുകയും സംഘടനാ സാംസ്‌കാരിക പ്രവർത്തകരുടെ സഹകരണം തേടുകയുമാണ് ക്യാമ്പ് ലക്ഷ്യം വെക്കുന്നത്. യുവാക്കളിൽ മുല്യങ്ങൾ വളർത്തി അവരെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് എത്തിക്കുക ക്യാമ്പ് ലക്ഷ്യമിടുന്നതെന്നു ക്യാംപ് കോഓർഡിനേറ്റർ ടോമി ജെ.ആലുങ്കൽ, ഹോപ് സൊസൈറ്റി ഡയറക്ടർ ഫാ.ജോർജ് കണ്ണന്താനം, ഫൗണ്ടേഷൻ ഭാരവാഹി ളായ സുമോജ് മാത്യു, അഡ്വ.ബുഷ്റ വളപ്പിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്‌ 9739200919,, 9148820193

Related Posts