വനിതാ സംവരണ ബില്ലിന്മേലുള്ള നിർണ്ണായകമായ വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് പാർലമെന്റിൽ നടക്കും. 543 സീറ്റുകളിൽ മൂന്നിലൊന്ന് സ്ത്രീകൾക്കായി നീക്കിവെക്കണമെന്ന കാര്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുമ്പോൾ, ബിൽ പാസാകാൻ ആവശ്യമായ 360 എംപിമാരുടെ പിന്തുണ ഉറപ്പാക്കുക എന്നത് സർക്കാരിന് വെല്ലുവിളിയാണ്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സർക്കാരിൻ്റെ നീക്കങ്ങളെ പ്രതിപക്ഷം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നു. ഭരണ-പ്രതിപക്ഷ കക്ഷികൾക്കിടയിൽ കടുത്ത വാദപ്രതിവാദങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്നത്തെ വോട്ടെടുപ്പ് രാജ്യത്തിൻ്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണ്.

ബിൽ പാസാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പ്. ഇന്ന് പുലർച്ചെ ഒരു മണി വരെ നീണ്ടുനിന്ന വാശിയേറിയ ചർച്ചകൾക്കാണ് പാർലമെന്റ് സാക്ഷ്യം വഹിച്ചത്. വളഞ്ഞ വഴിയിലൂടെ ഭരണം നിലനിർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത ഫ്രാൻസിസ് ജോർജ് എംപി ആരോപിച്ചു.

Related Posts