നിയമസഭ തെരഞ്ഞെടുപ്പിലെ പോളിംഗ് സമയം അവസാനിച്ചു. വൈകുന്നേരം ആറിനാണ് പോളിംഗ് സമയം അവസാനിച്ചത്. എന്നാൽ ഇപ്പോഴും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. പോളിംഗ് സമയം അവസാനിക്കുന്ന സമയത്ത് ക്യൂവിൽ ഇടം നേടിയവർക്ക് വോട്ട് ചെയ്യാം. ഇവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്.
എല്ലായിടത്തും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നു. കേരളത്തിൽ 90 ശതമാനം പോളിംഗ് കടക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ് രത്തൻ യു. ഖേൽക്കർ നേരത്തെ അറിയിച്ചത്.പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര കാണാനും സാധികും. 2021ൽ 79.1 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.