നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു.സ്ഥാ​നാ​ര്‍​ഥി​യോ മ​ണ്ഡ​ല​മോ നോ​ക്കാ​തെ ഇ​ട​തി​നൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് തീ​രു​മാ​നം. മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ല്‍​ഡി​എ​ഫി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നാ​ണ് കാ​ന്ത​പു​രം വി​ഭാ​ഗം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കഴിഞ്ഞ ആഴ്‌ച കോ​ഴി​ക്കോ​ട് വ​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ ന​മ്മ​ളെ സ​ഹാ​യി​ച്ച​തി​നാ​ലും ഇ​പ്പോ​ഴും സ​ഹാ​യി​ക്കു​ന്ന​തി​നാ​ലും എ​ല്‍​ഡി​എ​ഫി​ന് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

Related Posts