മു​ന്‍ മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സ് തിരികെ കോ​ണ്‍​ഗ്ര​സി​ലേ​യ്ക്ക് മടങ്ങുന്നു. പ​ഴ​യ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു ​പോ​കു​ന്നു​വെ​ന്നാ​ണ് എം.​കെ. വ​ർ​ഗീ​സ് കോ​ണ്‍​ഗ്ര​സി​ലേ​യ്ക്കു​ള്ള മടങ്ങുന്നതിനെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ​ന്‍ പ​ല്ല​ന് പി​ന്തു​ണ ന​ല്‍​കു​മെ​ന്നും വ​ർ​ഗീ​സ് പറഞ്ഞു.

“എ​ന്‍റെ ആ​ഗ്ര​ഹം കോ​ണ്‍​ഗ്ര​സ് ജ​യി​ക്ക​ണം എ​ന്നാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഇ​പ്പോ​ള്‍ അ​നു​കൂ​ല സാ​ഹ​ച​ര്യം ഉ​ണ്ട്. അ​ന്ന​ത്തെ സാ​ഹ​ച​ര്യം അ​താ​യി​രു​ന്നി​ല്ല. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മ്പോ​ള്‍ തൃ​ശt​രി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. അ​ന്ന് ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു പി​ന്തു​ണ. ആ ​ഒ​രു ബ​ന്ധം മാ​ത്ര​മെ താ​നും ഇ​ട​തു​പ​ക്ഷ​വു​മാ​യും ഉ​ള്ളൂ.’-​വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

യാ​തൊ​രു വാ​ഗ്ദാ​ന​വും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും ഇ​ല്ല. പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്ത് വാ​ഗ്ദാ​ന​മി​ല്ലാ​തെ തു​ട​രും. കോ​ണ്‍​ഗ്ര​സ് ത​ന്‍റെ പ​ഴ​യ ത​റ​വാ​ടാ​ണെന്നും അ​ന്ന് അ​ങ്ങ​നെ സം​ഭ​വി​ച്ചു​പോ​യി എ​ന്നും വ​ര്‍​ഗീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Posts