ഏറ്റുമാനൂർ പേരൂർ കവലയിലെ കടകളിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. കൊച്ചുപുരക്കൽ ട്രേഡേഴ്സ് ഫാമിലി ബ്യൂട്ടി ക്ലിനിക്ക്, സൽക്കാര ഹോട്ടൽ, പുകയില കs എന്നിവിടങ്ങളിലാണ് തീ പിടിച്ചത്. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിൻ്റെ മൂന്നുനില കെട്ടിടത്തിൻ്റെ മുകളിൽ പ്രവർത്തിക്കുന്ന ഫാമിലി ബ്യൂട്ടി ക്ലിനിക്കിലാണ് ആദ്യം തീ പടർന്നത്. കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.

പിന്നീട് സമീപത്തുണ്ടായിരുന്ന കടയിലും സൽക്കാര ഹോട്ടലിലേക്കും തീ പടരുകയായിരുന്നു. പുകയില കടയിലെ പലചരക്ക് അടക്കമുള്ള എല്ലാ ഉൽപ്പന്നങ്ങളും കത്തി നശിച്ചു. കടകളിലെ റൂഫും ഫർണിച്ചറും കത്തിനശിച്ചു. കോട്ടയത്തു നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ബ്യൂട്ടിപാർലറിൽ ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നതാണെന്നാണ് കരുതുന്നത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

Related Posts