കേരളത്തിൻ്റെ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിൻ്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. സതീശൻ്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് മമ്മൂട്ടിയും മോഹൻലാലും ആശംസ നേർന്നത്. കേരളത്തിൻ്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ’ എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്.
‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിൻ്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിൻ്റെ നേതൃത്വത്തിന് സാധിക്കട്ടെ’ എന്ന് മോഹൻലാൽ കുറിച്ചു. നിയുക്തമുഖ്യമന്ത്രിയെ ആൾക്കൂട്ടം തോളിലേറ്റിക്കൊണ്ടുപോവുന്ന ചിത്രം പങ്കുവെച്ചായിരുന്നു മോഹൻലാലിൻ്റെ ആശംസ.