പുതിയ സിനിമയിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവനടിയുടെ പരാതി പോലീസിൽ എത്തിയതിനെ തുടർന്നാണ് രഞ്ജിത്തിനെ കഴിഞ്ഞ ദിവസം രാത്രി പോലീസ് കസ്റ്റഡിയിൽ എടുത്തത്. രഞ്ജിത്തിൻ്റെ പുതിയ ചിത്രത്തിൽ ഭാഗമായ ഒരു നടിയാണ് പരാതി നൽകിത്.

പരാതി നൽകിയ നടി പുതുമുഖമാണോ അതോ മുൻപും സിനിമകളിൽ അഭിനയിച്ച് പാരമ്പര്യമുള്ള നടിയാണോ എന്ന് വ്യക്തമല്ല. സംവിധായകൻ സെറ്റിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം നടന്നതെന്നുമാണ് നടിയുടെ ആരോപണം.

ലൈംഗികാതിക്രമം, സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെ നിരവധി വകുപ്പുകൾ പ്രകാരം കൊച്ചി സിറ്റി പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരായ പീഡന പരാതി വ്യാജമാണെnന്നും സിനിമയിൽ നിന്നും ഒഴിവാക്കിയതിൻ്റെ പ്രതികാരമെന്നും രഞ്ജിത്ത് ആരോപിച്ചു.

സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല്‍ പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ രഞ്ജിത്തിന്‍റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. അറസ്റ്റിന്‍റെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില്‍ അറിയിക്കും.

Related Posts