ജി. സുധാകരനെതിരെ നിയമനടപടിയുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ജെയിംസ് സാമുവൽ ആണ് ജി. സുധാകരന് വക്കീൽ നോട്ടീസയച്ചത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പ്രസ്താവന തിരുത്തി മാപ്പ് ചോദിക്കണമെന്നുമാണ് വക്കീൽ നോട്ടീസിലെ ആവശ്യം.
ഒരു ചാനലിലെ പരിപാടിയിൽ നൽകിയ അഭിമുഖത്തിനിടെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗമാണെന്നായിരുന്നു ജി. സുധാകരന്റെ ആരോപണം. സുധാകരന്റെ ഈ പ്രസ്താവന രാഷ്ട്രീയമായി തന്നെ തളർത്താൻ ലക്ഷ്യമിട്ടുള്ളതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്ന് ജെയിംസ് സാമുവൽ ചൂണ്ടിക്കാട്ടി.