പാർട്ടി ഹൈക്കമാൻഡ് അനുവദിച്ചാൽ രണ്ടു ബജറ്റുകൂടി താൻ അവതരിപ്പിക്കുമെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം ബജറ്റ് നിയമസഭയിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷനേതാവ് ആർ. അശോകയുടെ ചോദ്യത്തിന് മറുപടിയായാണ് സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്. ഡി.കെ.ശിവകുമാറുമായുള്ള അധികാരപ്പോരിനെപ്പറ്റി ആർ.അശോക പരാമർശിച്ചപ്പോഴാണ് സിദ്ധരാമയ്യ ഇങ്ങനെ പറഞ്ഞത്.

Related Posts