ഐപിഎൽ ക്രിക്കറ്റിൻ്റെ ഉദ്ഘാടന മത്സരം പ്രമാണിച്ച് മാർച്ച് 28നു നമ്മ മെട്രോ വെളുപ്പിനു 2 വരെ സർവീസ് നടത്തും. വൈറ്റ്ഫീൽഡിൽ നിന്നു 12.30നും ചലഘട്ടയിൽ നിന്നു 12.45നും മാധവാര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഷനുകളിൽ നിന്നു 12.45നും ആർവി റോഡ്, ബൊമ്മസന്ദ്ര, സ്‌റ്റേഷനുകളിൽ നിന്ന് ഒന്നിനും അവസാന ട്രെയിനുകൾ പുറപ്പെടും. ഐപിഎൽ ടിക്കറ്റുള്ളവർക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇരുവശങ്ങളിലേക്കും സൗജന്യമായി യാത്ര ചെയ്യാം.
യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ മെട്രോ സ്റ്റേഷനുകളിൽ അധിക – പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര ദിവസങ്ങളിൽ, മെട്രോ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് 30 -രൂപയും കാറുകൾക്ക് 60-രൂപയും എന്ന നിരക്കിൽ പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാകും. കാണികൾ വാഹനങ്ങൾ നിയുക്ത മെട്രോ സ്റ്റേഷനുകളിൽ പാർക്ക് ചെയ്ത് മെട്രോ വഴി എം.ജി. റോഡ് സ്റ്റേഷനുകളിലേക്കോ കബൺ പാർക്കിലേക്കോ യാത്ര ചെയ്യണം.