തിരുവനന്തപുരം നേ​മ​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കി​ടെ മാ​റ്റി​വെ​ച്ചു. ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് പ​ത്രി​ക മാ​റ്റി​വെ​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഈ ​വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി. ബം​ഗ​ളൂ​രു​വി​ലെ വ​സ്‌​തു​വി​ന് ക​ര​മ​ട​ച്ച​തി​ന്‍റെ രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​ത്.

ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ രം​ഗ​ത്തെ​ത്തി. ആ​ദ്യം സി​പി​എ​മ്മും ബി​ജെ​പി ഒ​രു​മി​ച്ചാ​ണെ​ന്ന് ആ​രോ​പി​ച്ചു. ഇ​പ്പോ​ൾ ത​ന്നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു രീ​തി​യാ​ണെ​ന്നും ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കാ​നും അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു. 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​തു​പോ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് ചെ​യ്ത​ത്. ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കാ​നാ​ണ് ഇ​തി​ലൂ​ടെ അ​വ​ർ ശ്ര​മി​ക്കു​ന്ന​ത് – രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

Related Posts