ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷ സമ്മേളനം സംഘടിപ്പിച്ചു. സമിതി ഗുരുമന്ദിരം ഓഡിറ്റോറിയത്തിൽ വച്ചുനടന്ന സമ്മേളനത്തിൽ സമിതി അദ്ധ്യക്ഷൻ എൻ രാജമോഹനൻ ഉദ്ഘാടനo ചെയ്‌തു. സമിതി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. വനിതാ വിഭാഗം ചെയർ പേർസൺ വത്സല മോഹൻ അധ്യക്ഷത വഹിച്ചു. പ്രശസ്‌ത കൗൺസ്സലിംഗ് സൈക്കോളജിസ്റ്റും, കോർപ്പറേറ്റ് ട്രയ്‌നറുമായ ഡോക്ടർ ശാലിനി ബാലൻ, മാതൃസൗഹൃദം ബാംഗ്ലൂർ പ്രസിഡണ്ട് സുധാ മനോഹരൻ, സയന്റിസ്റ്റ് ജ്യോതിശ്രീ സത്യവാൻ എന്നിവർ സംസാരിച്ചു.

രാജശ്രീ രാജമോഹനൻ വനിതാദിന സന്ദേശം നൽകി. ജോയിന്റ് ട്രഷറർ ദീപ അനിൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാരൂപങ്ങളും ഭരതനാട്യം ഫ്യൂഷൻ ഡാൻസ് തിരുവാതിരക്കളി, കോമഡി സ്കിറ്റ്, ഗാനാലാപനം, സിനിമാറ്റിക് ഡാൻസ്, കവിതാ പാരായണം മുതലായവ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി സമിതിയുടെ മുതിർന്ന വനിതാ അംഗങ്ങളെ മാതൃപൂജ ചെയ്ത് ആദരിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുന്ന സ്കൂൾ തലത്തിലെ കുട്ടികൾക്ക് വനിതാ വിഭാഗം അംഗങ്ങൾ സമാഹരിച്ച നോട്ട്ബുക്കും പഠനോപകരണങ്ങളുo വിതരണംചെയ്തു. തുടർന്ന് ബംഗളൂരിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു.

Related Posts