എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എത്താതിരുന്നതോടെ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ 3 മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

എന്നാൽ ഇത് വരെ വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.

എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം മറ്റ് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.

Related Posts