പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 25,000 രൂപയും കവർന്നു. പുല്ലായിക്കാട്ട് സഹൽ സിദ്ദിഖിൻ്റെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്.

ബുധനാഴ്ച രാത്രി വീട്ടുകാർ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ സമയത്താണ് മോഷണം നടന്നതെന്നാണ് വിവരം. വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.

രാവിലെ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ മോഷണവിവരം അറിയുന്നത്. തുടർന്ന് പോത്താനിക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Related Posts