കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി ത​ർ​ക്കം ഉ​ണ്ടാ​കി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യു​ഡി​എ​ഫ് ജ​യി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് എ​ന്ത് തീ​രു​മാ​നി​ച്ചാ​ലും അ​നു​സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

2021ൽ ​ത​ന്നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി ആ​യി ഉ​യ​ർ​ത്തി കാ​ട്ടി​യി​രു​ന്നി​ല്ല. അ​തി​lലൊന്നും വി​ഷ​മം ഇ​ല്ല. മു​ഖ്യ​മ​ന്ത്രി ആ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്ന് കു​ട്ടി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞ​ത് അ​വ​രെ മോ​ട്ടി​വേ​റ്റ് ചെ​യ്യാ​നാ​ണ്. ത​ന്നെ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഇ​ഷ്ടം ആ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യക്തമക്കി.

ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത് കേ​ര​ള​ത്തി​ൽ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്ക​ണം എ​ന്നാ​ണ്. സീ​റ്റു ത​ർ​ക്ക​മു​ണ്ടാ​ക്കി​യ അ​നൈ​ക്യ​ത്തി​ൽ നേ​തൃ​ത്വ​ത്തി​ന് ആ​ശ​ങ്ക​യു​ണ്ട്. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ്.

Related Posts