കണ്ണൂർ ഇ​രി​ക്കൂ​ർ കു​ഞ്ഞാ​മി​ന കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ പത്തു വ​ർഷ​ത്തി​ന് ശേ​ഷം അറസ്റ്റ് ചെയ്തു. ഒ​രു പു​രു​ഷ​നും ര​ണ്ട് സ്ത്രീ​ക​ളുമാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ ക്രൈം​ബ്രാ​ഞ്ച് എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഡ​ൽ​ഹി സ്വ​ദേ​ശി​ക​ളാ​യ പ​ർ​വീ​ൻ ബാ​ബു, സ​ക്കീ​ന, ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യവർ. പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി14 സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. 2016 ഏ​പ്രി​ൽ 30 നാ​ണ് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച​യ്ക്കി​ടെ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ട​ത്. വൈ​കു​ന്നേ​രം ജോ​ലി​ക്ക് പോ​യി​രു​ന്ന മ​ക​ൻ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ഞ്ഞാ​മി​ന​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നെ​ഞ്ചി​ലും, വ​യ​റി​ലും, ക​ഴു​ത്തി​ലു​മു​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 19 ഓ​ളം മു​റി​വു​ക​ൾ കു​ഞ്ഞാ​മി​ന​യു​ടെ ശ​രീ​ര​ത്തി​ൽ കാണപ്പെട്ടിരുന്നു.

Related Posts