ശ്രീനാരായണ സമിതി വൈറ്റ്ഫീൽഡ് അംബേദ്കർ നഗറിൽ സ്ഥിതിചെയുന്ന എസ് എൻ വിദ്ധ്യാമന്ദിറിൽ സ്വരസ്വതി പൂജ നടത്തി. തുടർന്ന് എസ്. എസ്. എൽ. സി ബാച്ചിലെ വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകി.
ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, വൈസ് ചെയർമാൻ എ.ബി ഷാജ് എന്നിവർ നേതൃത്വം വഹിച്ചു. സരസ്വതി പൂജയ്ക്ക് സമിതി പൂജാരി വിപിൻ ശാന്തി കാർമ്മികത്വം വഹിച്ചു. സമിതി പ്രസിഡണ്ട്, സ്കൂൾ പ്രിൻസിപ്പൽ രാധ ജോർജ്, എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. തുടർന്ന് ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾ സമംഗളം പര്യവസാനിച്ചു.