സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ ചരിത്രകാരനുമായിരുന്ന ഡോ. കെ.എൻ. പണിക്കർ (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ചരിത്ര വിഭാഗം മേധാവിയായും ജെഎൻയു പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനായും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റിക്കൽ റിസർച്ച് (ഐസിഎച്ച്ആർ), കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യൻ ചരിത്രത്തെയും കേരള ചരിത്രത്തെയും ജനകീയ പക്ഷത്തുനിന്ന് വിശകലനം ചെയ്ത വ്യക്തിയായിരുന്നു.