ടി20 ലോകകപ്പ് കലാശപ്പോരിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 20 ഓവറിൽ 255 റൺസ് എന്ന കൂറ്റൻ സ്കോർ നേടി.
അർധ സെഞ്ചുറി സഞ്ജു സാംസൺ(89) ഇഷാൻ കിഷൻ (54), അഭിഷേക് ശർമ്മ (52) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി തിളങ്ങിയത്. 52 റൺസ് നേടിയ അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഭിഷേക് 18 പന്തിലാണ് അർധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിംഗ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്.
ന്യൂസിലൻഡിനുവേണ്ടി ജെയിംസ് നിഷാം 3 വിക്കറ്റ് നേടി.