കൊച്ചി പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി രഞ്ജൻ (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 നാണ് സംഭവം. എൽഎൻജി ജെട്ടിക്ക് സമീപം മൂന്ന് നോട്ടിക്കൽ മൈൽ അകലെ സെന്റ് സേവ്യര്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പോലീസ് പറഞ്ഞു.
അപകട സമയത്ത് 6 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട 5 പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടൽത്തിരകളിൽ പെട്ട് ബോട്ടിന്റെ അടിപ്പലക തകർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.