ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യം മത്സരം ഓസീസ് വിജയച്ചിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം 36.1 ഓവറിൽ അഞ്ചുവിക്കറ്റുകൾ നഷ്ടത്തിൽ ഓസീസ് മറികടന്നു. സ്കോർ: ഇന്ത്യ 251/9. ഓസ്ട്രേലിയ 252/5 (36.1)
ജോർജിയാ വോളിന്റെ (101) സെഞ്ചുറിയാണ് ഓസീസ് ജയം അനായാസമാക്കിയത്. ജോർജിയാ വോളിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 251 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (54), പ്രതിക റാവൽ (52) , സ്മൃതി മന്ദാന (31) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓസീസിനായി അന്നബെൽ സതർലാൻഡും ആഷ്ലീ ഗാർഡ്നറും അലാന കിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.