തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്‌യുടെ ഭാര്യ സംഗീത സോർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകി. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ് ഒരു നടിയുമായി ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് 2021ൽ സംഗീത കണ്ടെത്തിയതായും ബന്ധം അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിട്ടും യാതൊരു പശ്ചാത്താപവുമില്ലാതെ ബന്ധം തുടർന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത അപേക്ഷ നൽകിയത്. 1999 ഓഗസ്റ്റിലാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ജേസൺ സഞ്ജയ്, ദിവ്യ ഷാഷ എന്നിവരാണ് മക്കൾ.

Related Posts