സ്വർണ വിലയിൽ വൻവർധനവ്. പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 7730 രൂപയാണ് ഇന്നത്തെ വില. റെക്കോഡ് വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പവന് 60760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്‌ച 60200 രൂപയായിരുന്നു ഒരു പവൻ്റെ വില.
നവംബർ മുതൽ ഫെബ്രുവരി വരെ സ്വർണത്തിന് സീസൺ സമയമാണ്. ഈ സീസൺ ഡിമാൻഡ് ആണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ട്രംപിൻ്റെ വരവും ഇപ്പോൾ അമേരിക്കൻ ഭരണകൂടം എടുത്തുകൊണ്ടിരിക്കുന്ന നടപടികളും സ്വർണത്തിൻ്റെ വിലയെ സ്വാധീനിച്ചിട്ടുണ്ട്. ഡി ഡോളറൈസേഷൻ എതിരെ ശക്തമായ നടപടി ട്രംപ് എടുത്താൽ സ്വർണ വില ഇനിയും കൂടാനുള്ള സാധ്യതയുണ്ട്.