വെള്ളാപ്പള്ളിക്ക് പദ്മഭൂഷൺ നൽകരുതന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ഹൈക്കോടതിയിൽ ഹർജി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. മൈക്രോ ഫിനാൻസ് അഴിമതിക്കേസിലെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ നേരിടുന്ന വെള്ളാപ്പള്ളിക്കെതിരെ മറ്റ് കേസുകളിൽ ആത്മഹത്യാ പ്രേരണ കുറ്റം ഉൾപ്പെടെ നിലനിൽക്കുന്നുണ്ട്.
വെള്ളാപ്പള്ളി നടേശന് ഈ സാഹചര്യത്തിൽ പദ്മ പുരസ്കാരം നൽകുന്നത് ഉചിതമല്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹൈക്കോടതി ഹർജിക്കാരുടെ ആരോപണത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം തേടും. ഹൈക്കോടതി ജസ്റ്റിസ് ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വീണ്ടും കേസ് പരിഗണിക്കുന്നതിനായി മാറ്റുന്നതായും കോടതി അറിയിച്ചു.