മുംബൈയിൽ പഴവർഗങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പനയ്ക്കുവച്ച രണ്ട് കച്ചവടക്കാർ അറസ്റ്റിൽ. ബിപിൻ കേസർവാനി, മനോജ് കുമാർ കേസർവാനി എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്. മുംബൈയിലെ മാലഡ് പ്രദേശത്തെ ഒരു ലോക്കൽ മാർക്കറ്റിലായിരുന്നു സംഭവം. പ്രതികളുടെ കടകളും പൂട്ടിപ്പിച്ചു. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പുറത്തുവന്ന വീഡിയോയിൽ കച്ചവടക്കാരൻ തന്‍റെ കൈയിലിരുന്ന എലിവിഷം പഴത്തിൽ പുരട്ടുന്നത് കാണാം. ഇതിനു പിന്നാലെയാണ് പൊലീസ് കൂടുതൽ നടപടികൾ സ്വീകരിച്ചത്. മാലഡ് പ്രദേശവാസിയായ കുനാൽ സലുങ്കെ എന്നിവർ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.

Related Posts