കർണാടകയുടെ പ്രാന്ത പ്രദേശങ്ങളിലും വിശിഷ്യാ ബാംഗ്ലൂർ നഗരത്തിൻ്റെ വിവിധ ഏരിയകളിലും റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുമെന്ന് ഇന്നലെ ചേർന്ന കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
വിശുദ്ധ മാസമായ റമദാനിൽ പരസ്പര സ്നേഹത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് തീർത്തും അർഹരായ നൂറു കണക്കിന് നിർധന കുടുംബങ്ങൾക്ക് ആശ്വാസമേകാൻ ഇത് വഴി സാധിക്കും എന്നും യോഗം അഭിപ്രായപ്പെട്ടു .

നീലസാന്ദ്ര, ജയനഗർ, ബൊമ്മനഹള്ളി, യശ്വന്ത്പുര, ബി ടി എം, എം എസ് പാളയ, യെലഹങ്ക, ബസവേശ്വര നഗർ, നാഗർബാവി, ഇലക്ട്രോണിക് സിറ്റി തുടങ്ങി നഗരത്തിലെ പ്രധാന ഏരിയകളിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഇഫ്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും ഉദ്ദേശിക്കുന്നതെന്നും, തുടർന്നും ഈ ഏരിയകളിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കൾച്ചറൽ സെന്റർ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഭാരവാഹികളായ ഈസ നീലസാന്ദ്ര, നാദിർഷ ജയനഗർ, ശംസുദ്ധീൻ അനുഗ്രഹ, സുബൈർ കായക്കൊടി, സിറാജ് കൊല്ലത്തി, ഷാജൽ സി എച്ച് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Posts