പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന് 40 വയസ് വരെ പിഎസ്സി പരീക്ഷയെഴുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനം.
നിലവിൽ 36 വയസ്സായിരുന്നു പിഎസ്സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി. ജനറൽ വിഭാഗത്തിന് ഇത് 40 വയസ്സായി ഉയർത്തി. എസ്സിഎസ് ടി വിഭാഗത്തിന് 45 വയസ്സായും ഒബിസി വിഭാഗത്തിന് 43 വയസ്സായുമാണ് ഉയർത്തിയത്.
പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.