വിവാദമായ സർക്കാർ മദ്യം 21ന് പുറത്തിറക്കും. പാലക്കാട് മലബാർ ഡിസ്റ്റലറിയിൽ നിന്നാണ് ഇതിൻ്റെ ഉത്പാദനം നടത്തുന്നത്. ബ്രാൻഡിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് നേരത്തെ പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. സർക്കാരിന്റെ പുതിയ ബ്രാൻഡിക്ക് വിലയും കുറവായിരിക്കും. നിലവിൽ സർക്കാർ ഉത്പാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്.
ബ്രാൻഡിക്ക് ജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പേര് ഇടുമെന്നും തെരഞ്ഞെടുത്ത പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും ബെവ്കോ എംഡി മുമ്പ് പ്രഖ്യാപിച്ചിരുന്നു. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ ഇത്ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.