നടൻ ഷൈൻ ടോം ചാക്കോയുടെ വാഹനാപകടത്തിൽ മരിച്ച പിതാവ് സിപി ചാക്കോയുടെ സംസ്‌കാരം മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളി സെമിത്തേരിയിൽ നടന്നു. സുഹൃത്തുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കാൻ പള്ളിയിൽ എത്തി. പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം കല്ലറയിലേക്ക് എത്തിച്ചത്. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ സിനിമാ മേഖലയിൽ നിന്നുള്ളവരും പളിയിൽ എത്തി.

ഷൈൻ ടോമിൻ്റെ സഹോദരിമാരായ ന്യൂസിലൻഡിൽ താമസിക്കുന്ന, സുമി മേരി ചാക്കോയും റിയ മേരി ചാക്കോയും നാട്ടിലെത്താനായാണ് സംസ്‌കാരച്ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റിയത്. ഇന്നലെ പുലർച്ചെ മൂന്നോടെ ഇരുവരും കുടുംബത്തോടൊപ്പം തൃശൂരിലെ വീട്ടിലെത്തി.ചാക്കോയുടെ മൃതദേഹം തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിൽ നിന്ന് ഇന്നലെ വൈകിട്ട് നാലരയോടെ മുണ്ടൂരിലെ വസതിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചിരുന്നു.

സേലം ബംഗളൂരു പാതയിൽ ധർമ്മപുരി ഹൊഗെനക്കൽ പാലക്കോട്ട് വെള്ലിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടന്ന അപകടത്തിലാണ് നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോ കൊല്ലപ്പെട്ടത്. ഷൈനിൻ്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കുടുംബസമേതം പോകുന്നതിനിടെയായിരുന്നു അപകടം.

Related Posts