സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണിൻ്റെ നേതൃത്വത്തിൽ ‘സുവർണ്ണ തരംഗം-2026, വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വസന്ത നഗറിലെ ഡോ. ബി.ആർ.അംബേദ്കർ ഭവനിൽ നടന്ന സുവർണ്ണ സംഗമത്തിൽ ജി.എം.ഇൻഫിനിറ്റി ഡയറക്ടർ എം ജെ സ്റ്റീഫൻ, ബിഗ് ബോസ് മത്സര വിജയിയും ടെലിവിഷൻ താരവുമായ അനുമോൾ, മിസ്സ് ഗ്ലോബൽ നാഷണൽ ഡയറക്ടർ മിസിസ് അർപ്പിതാദേവ്, ജഗദീഷ് കുമാർ പട്ടേൽ( മാനേജിങ് പാർട്ണർ സോവെൻ ബിൽഡ്ടെക്) എന്നിവർ മുഖ്യാതിഥികളായി.
സോൺ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പഠനത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവര്‍ എന്നിവര്‍ക്കുള്ള ആദരം, ചികിത്സാസഹായ വിതരണം എന്നിവ സുവർണ്ണ തരംഗം-2026 നോടനുബന്ധിച്ചു നടന്നു. പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻപാട്ടും കലാരൂപങ്ങളും സുവർണ്ണ തരംഗത്തിനു മാറ്റുകൂട്ടി.
സുവർണ കർണാടക കേരളസമാജം സ്റ്റേറ്റ് പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, സെക്രട്ടറി കെ പി ശശിധരൻ, ജോയിന്റ് ട്രഷറർ മുസ്തഫ.എം, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ്, ജില്ലാ ഖജാൻജി ഫ്രാൻസിസ് പി സി, സോൺ ചെയർമാൻ സുധാകരൻ എസ്, കൺവീനർ രതീഷ് കുമാർ കെ, ഫൈനാൻസ് കൺവീനർ മോഹൻ ടി ജെ, ലേഡീസ് വിങ് ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, യൂത്ത് വിങ് ചെയർമാൻ രതീഷ് ടി ആർ എന്നിവർ പങ്കെടുത്തു.