പ​ത്തു​ മാസം പ്രായമുള്ള അ​വ​യ​വ​ദാ​ന​ ദാതാവ് ആ​ലി​ന്‍ ഷെ​റി​ന്‍ ഏ​ബ്ര​ഹാ​മി​ന് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നും ആ​ലി​​ന്‍റെ മാ​താ​പി​താ​ക്ക​ളെ സന്ദർശിക്കാനും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ടെ​ത്തും. ​ആ​ലി​ന്‍റെ മ​ല്ല​പ്പ​ള്ളി​യി​ലെ വീ​ട്ടി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 6 മണിക്ക് എത്തു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​രി​പാ​ടി​ക്കു​ ശേ​ഷ​മാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി എ​ത്തു ക. ഇ​ര​വി​പേ​രൂ​രി​ല്‍ വൈ​കിട്ട് പി​ആ​ര്‍​ഡി​എ​സ് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തും മു​ഖ്യ​മ​ന്ത്രി​യാ​ണ്.

Related Posts