ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന് മുപ്പത്തിരണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ഷോ പ്രശസ്ത പ്രഭാഷകന്‍ ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മല്ലേശ്വരം ചൗഡയ്യ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍ അധ്യക്ഷനായിരുന്നു. മുന്‍ ഡിജിപി ജിജ മാധവന് ഹരിസിങ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി സന്തോഷ് ടി ജോണ്‍, ജനറല്‍ കണ്‍വീനര്‍ കൃഷ്ണദാസ്, വെല്‍ഫെയര്‍ സെക്രട്ടറി ആര് ഉണ്ണികൃഷ്ണന് പിള്ള, ട്രഷറര്‍ ജി സനില്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജോസ്കോ ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്മാന് അഡ്വക്കേറ്റ് സാജു ടി ജോസഫ്, അച്ചുപവര് എക്യുപ്പ്മെന്റ്സ് ഡയറക്ടര്‍ ആകാശ് കൃഷ്ണന്, ദീപ്തി സ്ഥാപക ജനറല്‍ സെക്രട്ടറി വി സോമരാജന്, ആധ്യ ഫര്‍ണിച്ചര്‍ എമ്പോറിയം എം.ഡി.അനിലമോള് പാറക്കല്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. പുന്നാട് പൊലികയുടെ ആധുനിക നാടന്‍പാട്ടും നാടോടി നൃത്തവും, നിഥിലാല് ടീമിൻ്റെ ജാനുതമാശകള്, മാതാ പേരാമ്പ്ര അവതരിപ്പിച്ച ചിലപ്പതികാരം എന്നിവയും അരങ്ങേറി.
