വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 51. 5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് നല്ലൻകുളം വള്ളിയൂർ സമാധാനപുരം സ്വദേശി ഗണേഷ് (23) തമിഴ്നാട് തിരുനെൽവേലി തിരുക്കുറുകുടി സ്വദേശി ഇസക്കി രമേശ് (32) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 29 ന് പുലർച്ചെ 3.30 ഓടെയാണ് പന്തളം കൈപ്പുഴ ഭാഗത്തുള്ള വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. വീട്ടുടമയും കുടുംബവും വിദേശത്താണ്. ഗൃഹനാഥന്റെ മാതാവ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
പന്തളം പോലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി.ഡി, കൊടുമൺ പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, സബ് ഇൻസ്പെക്ടർ യു. വി.വിഷ്ണു, അടൂർ ഡിവൈഎസ്പി ജി. സന്തോഷ്കുമാർ, ഡാൻസഫ് ടീം അംഗങ്ങളായ സുജിത്ത്, ബിനു, ജിതിൻ, ശ്രീരാജ്, വിമൽ മിഥുൻ ജോസ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.