ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇന്നു കേരളത്തിലെത്തും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1. 45 ന് എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. വിമാനത്താവളത്തിന് അടുത്ത്. താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളും സ്ഥാനാർഥി നിര്‍ണയവുമെല്ലാം യോഗത്തില്‍ ചർച്ചയാകുമെന്നാണ് വിവരം.

അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 4ന് നടക്കുന്ന എറണാകുളം- ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത് പ്രസിഡന്‍റുമാരുടെ സമ്മേളനത്തിലും, 5.30 ന് പാലാരിവട്ടം റിനൈ ഹോട്ടലില്‍ ബിജെപി സംസ്ഥാന ഭാരവാഹികളുടേയും മോര്‍ച്ച അധ്യക്ഷന്മാരുടേയും ജില്ലാ പ്രസിഡന്‍റുമാരുടെയും യോഗത്തിലും നിതിന്‍ നബീന്‍ പങ്കെടുക്കും.

ഇന്ന് എറണാകുളം ജില്ലയിലും ശനിയാഴ്ച തൃശൂര്‍ ജില്ലയിലും വിവിധ യോഗങ്ങളില്‍ നിതിന്‍ നബീന്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്.

Related Posts