കേരളത്തിൻ്റെ മതേതരത്വം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ അഞ്ച് വർഷം ഏറ്റവും കൂടുതൽ എത്തിയത് കോഴിക്കോട് ആണ്. അതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. കേരളത്തെ മാറ്റാൻ ഏറ്റവും വിദഗ്ധരായ നല്ലൊരു ടീം ഉണ്ടാകും. സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തണം. ഇന്നത്തെ കാലത്ത് അത് വെല്ലുവിളിയാണ്. ഖജനാവ് നിറച്ച് വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കണം. കേരളം മുഴുവനൊരു തുറമുഖ നഗരമാക്കി മാറ്റാൻ കഴിയും. കാലത്തിനൊപ്പം ഓടിയെത്താൻ കഴിയണം. എല്ലാ രംഗങ്ങളിലും ആ മാറ്റം ഉണ്ടാകണം.’ മുഖ്യമന്ത്രി പറഞ്ഞു.

Related Posts