ചേർത്തല പള്ളിപ്പുറം അമ്പിളി കൊലക്കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും ആലപ്പുഴ ജില്ലാ അഡിഷണൽ സെഷൻസ് കോടതി മൂന്ന് ശിക്ഷ വിധിച്ചു. 2024 മേയ് 18 ന് പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം റോഡിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അമ്പിളിയെ രാജേഷ് കുമാർ കുത്തിക്കൊല്ലുകയായിരുന്നു അമ്പിളിയുടെ നെഞ്ചിലും കഴുത്തിലും മുതുകിലുമായി 17 കുത്തുകളുണ്ടായിരുന്നു തുടർന്ന് അമ്പിളിയുടെ കൈവശമുണ്ടായിരുന്ന കളക്ഷൻ ബാഗ് രാജേഷ് തട്ടിയെടുത്ത് കൊണ്ടുപോവുകയും ചെയ്തു.
ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്നു രാജേഷ് കുമാർ തിരുനല്ലൂർ സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്നു അമ്പിളി, കളക്ഷനുമായി അമ്പിളി സ്കൂട്ടറിൽ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്.