കോൺഫിഡൻ്റ് ഗ്രൂപ് ഉടമ സി.ജെ. റോയിയുടെ മരണം പാർലമെന്‍റിലും ചർച്ചയായി. സഭ നടപടികൾ നിർത്തിവച്ച് സി.ജെ. റോയിയുടെ മരണം ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ എം.പി ലോക സഭയിൽ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിനാണ് ഹൈബി നോട്ടീസ് നൽകിയിരിക്കുന്നത്.

ഒറ്റപ്പെട്ട സംഭവമല്ല സി.ജെ. റോയിയുടെ മരണം. കേന്ദ്ര സർക്കാർ ഏജൻസികളുടെ പീഡനം, നിർബന്ധിത ചോദ്യം ചെയ്യൽ, തുടർച്ചയായ സമ്മർദം എന്നിവയെ തുടർന്ന് വ്യവസായികൾ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെടുന്ന നിരവധി കേസുകൾ ബി.ജെ.പി ഭരണകാലത്ത് ഉണ്ടായിട്ടുണ്ടെന്നും ഹൈബി ഈഡൻ നൽകിയ അടിയന്തര പ്രമേയ നോട്ടിസിൽ പറയുന്നു.

നിലവില്‍ പ്രത്യേക അന്വേഷണ സംഘമാണ് സി ജെ റോയ്‌യുടെ മരണത്തില്‍ അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തില്‍ ബെംഗളൂരു പൊലീസും ബെംഗളൂരു സൗത്ത് ഡിവിഷന്‍ ഡി.സി.പി ലോകേഷ്, രവി കെ ബി, സുധീര്‍ രാമചന്ദ്രന്‍, അക്ഷയ് ഹക്കായ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related Posts