ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ സഹപാഠികൾ ചേർന്ന് വിദ്യാർഥിയെ കുത്തിക്കൊന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അർഷാദ് (18) ആണ് കൊല്ലപ്പെട്ടത്. സഹപാഠികളായ രണ്ടുപേരാണ് കൃത്യം നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അർഷാദിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പ്രതികളായ വിദ്യാർത്ഥികൾ ഒളിവിലാണ്. അവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.