ഇന്ത്യന്‍ കായിക ഇതിഹാസം പി.ടി. ഉഷയുടെ ഭര്‍ത്താവ് വി.ശ്രീനിവാസന് (68) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ പയ്യോളിയിലെ വസതിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സിഐഎസ്എഫില്‍ ഓഫീസറായിരുന്നു വി.ശ്രീനിവാസന്.
മുന്‍ കബഡി താരമായിരുന്ന അദ്ദേഹം പി.ടി. ഉഷയുടെ കായിക കരിയറിൽ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു. ഉഷ സ്കൂളിന്റെ ഭരണപരമായ കാര്യങ്ങളിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. സംസ്കാരം പിന്നീട് നടക്കും
ഭാര്യ: പി.ടി. ഉഷ (രാജ്യസഭാ എം.പി, ഐഒഎ പ്രസിഡന്റ്).
മകന്: ഡോ. വിഘ്നേഷ് ഉജ്ജ്വല്‍. മരുമകള്‍: ഡിംപിള്‍ ചൗധരി.