ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം ശാസ്താമുകളിലാണ് സംഭവം. കിണറ്റിങ്കൽ മഹേഷിൻ്റെ മകൾ ആദിത്യയാണ് മരിച്ചത്. ചോറ്റാനിക്കര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിനിയാണ്. വീടിന് സമീപത്തുള്ള ഉപയോഗ ശൂന്യമായ പാറമടയിലാണ് ആദിത്യയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് പെൺകുട്ടിയുടെ മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്ക്കരികിലൂടെ പോകുമ്പോൾ സ്കൂൾ ബാഗ് ഉപേക്ഷിച്ച നിലയിൽ കിടക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം പാറമടയിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടനെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Check latest article from this author !
സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
നവംബർ 4, 2026
Related Posts
Recent Posts
- തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
- ഓപ്പറേഷൻ തൂഫാൻ വിശദാംശങ്ങൾ തേടി അമിത് ഷാ; കൂടുതൽ കേന്ദ്രസഹായം വാഗ്ദാനം ചെയ്തെന്ന് രമേശ് ചെന്നിത്തല
- സംഘമിത്ര കർണാടക കെ.ആർ.പുരം ഭാഗ് പുനഃസംഘടിപ്പിക്കുന്നു
- വളർമതിയുടെ തലമുണ്ഡനം വേദനിപ്പിച്ചു; സമരക്കാരുമായി വീണ്ടും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി
- ഹോർമുസ് കടലിടുക്കിൽ ഇന്ത്യയ്ക്ക് ഇളവ്; ഇന്ത്യൻ കപ്പലുകൾക്ക് നിയന്ത്രണമില്ലാതെ കടന്നുപോകാം
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024