ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി 4ഫ്ലാഗ് ഓഫ് നടത്തിയതിൽ 4 പുതിയ ട്രെയിനുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് എക്സ്പ്രസ്. ഒട്ടനവധി പ്രത്യേകതകളുണ്ട് നാഗർകോവിലിൽ നിന്ന് യാത്ര തിരിച്ച് മംഗളൂരുവിൽ എത്തുന്ന ഈ ട്രെയിനിന്. നാഗർകോവിലിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 11.40ന് 16329 എന്ന നമ്പറിൽ പുറപ്പെടുന്ന ട്രെയിൻ മംഗളൂരുവിലേക്ക് പുറപ്പെടും. രാവിലെ 05.00ന് മംഗളൂരിവിൽ എത്തിച്ചേരും. അടുത്ത ദിവസം 16330 എന്ന നമ്പറിൽ രാവിലെ 8ന് പുറപ്പെട്ട് അതേദിവസം രാത്രി 10.05ന് നാഗർകോവിലിൽ എത്തും.

സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ആധുനിക സൗകര്യങ്ങളോടെ ദീർഘദൂര യാത്ര സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഒരുക്കിയിട്ടുള്ളത്. സൂപ്പർഫാസ്റ്റ് എക്സ്പ്രസാണെങ്കിലും ഈ ട്രെയിനിൽ എസി കോച്ചുകൾ ഉണ്ടാകില്ല. ഈ ട്രെയിനിൽ 12 എണ്ണം സ്‍ലീപ്പർ ക്ലാസ് കോച്ചുകളും 8 ജനറൽ കോച്ചുകളും ഭിന്നശേഷിക്കാർക്കും കയറാവുന്ന 2 ലഗേജ് വാനുകളുമുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ വച്ചിട്ടുണ്ട്. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള കവച് സംവിധാനവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ പ്രധാന സ്​റ്റേഷനുകളായ തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് 20 സ്​റ്റേഷനുകളിൽ സ്​റ്റോപ്പുകളുണ്ട്. കാസർകോട്, കണ്ണൂർ, തലശേരി,കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, ശിവഗിരി, വർക്കല, തിരുവനന്തപുരം സെൻട്രൽ തുടങ്ങിയവയാണ് കേരളത്തിലെ സ്​റ്റോപ്പുകൾ.

Related Posts