കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി. കോണ്‍ഗ്രസ് മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാല്‍ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണ് കേരളത്തെ ഇവരില്‍ നിന്ന് മോചിപ്പിക്കണമെന്നും ഇതാണ് വികസിത കേരളത്തിനുള്ള ശരിയായ സമയമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കോണ്‍ഗ്രസിന്‍റെ കൈയില്‍ കേരളത്തിന്റെ വികസനത്തിനായി ഒരു പദ്ധതിയും ഇല്ല. ഇന്ത്യയിലെ കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്മ്യൂണിസ്റ്റുകളായി മാറിയിരിക്കുന്നു. കോണ്‍ഗ്രസ് മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായി മാറിയിരിക്കുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് അതുകൊണ്ടാണ് എംഎംസി കോണ്‍ഗ്രസ് ആയത്. രാജ്യത്ത് മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് എന്നാണ് അവര്‍ അറിയിപ്പെടുന്നത്. കോണ്‍ഗ്രസിന്‍റെ മുസ്ലീം ലീഗ് അജണ്ടയില്‍ നിന്ന് കേരളത്തെ മുക്തമാക്കണം. വര്‍ഗീയ പരീക്ഷണത്തിന്‍റെ ശാലയാക്കി കേരളത്തെ ഇവര്‍ മാറ്റി. കേരളത്തിലും കോണ്‍ഗ്രസ് വിഘടനവാദത്തെയാണ് പിന്തുണയ്ക്കുന്നത്’മോദി പറഞ്ഞു.

Related Posts