ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തി. കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ സുനിതാ വില്യംസിനെ സംഘാടകർ സ്വാഗതം ചെയ്തു. ഒൻപതാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനായാണ് സുനിത വില്ല്യംസ് കേരളത്തിലെത്തിയത്. വിശാലമായി ഭൂമിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് സുനിത വില്ല്യംസ് പറഞ്ഞു.
മനുഷ്യർ പരസ്പരം കലഹിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല. നമ്മൾ ശ്വസിക്കുന്നത് ഓരേ വായുവും കുടിക്കുന്നത് ഒരേ വെള്ളവുമാണ്. ആളുകൾ പരസ്പരം പോരടിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നും സുനിത വില്യംസ് പറഞ്ഞു. ഇനിയും കൂടുതൽ പുതിയ ബഹിരാകാശ യാത്രികർ ഉണ്ടാകട്ടേയെന്നും സുനിത വില്ല്യംസ് കൂട്ടിച്ചേർത്തു. കെഎൽഎഫ് ഉദ്ഘാടന ചടങ്ങിലും ശേഷമുള്ള സംവാദ പരിപാടിയിലും സുനിതാ വില്യംസ് പങ്കെടുക്കും.