ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ബംഗ്ലാദേശ് ബഹിഷ്കരിച്ചു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ഐസിസിയെ അറിയിച്ചു. ഐസിസിയുടെ അന്ത്യശാസനം തള്ളിയാണ് ബംഗ്ലാദേശിന്റെ ഈ നീക്കം.ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ കളിപ്പിക്കാനാണ് തീരുമാനം.
2026 ട്വന്റി-20 ലോകകപ്പ് ഫെബ്രുവരി 7 നാണ് ആരംഭിക്കുക. ലോകകപ്പിനായി ഇന്ത്യയിലേക്ക് രാഷ്ട്രീയ അകല്ച്ചയെത്തുടര്ന്ന് ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) അറിയിച്ചിരുന്നു. തങ്ങളുടെ മത്സരവേദി മാറ്റണമെന്നും ബിസിബി ആവശ്യപ്പെട്ടു.
എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന ഐസിസി യോഗത്തില്‍ ബംഗ്ലാദേശിന്റെ ആവശ്യം തള്ളി. മുന്‍നിശ്ചയിച്ചതുപോലെ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ത്തന്നെ നടക്കുമെന്നും ഐസിസി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. ഇതോടെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്കരിച്ചത്.