ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ഗംഭീര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 48 റ​ൺ​സി​നാ​ണ് ഇ​ന്ത്യ വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 238 റ​ൺ​സെ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും റി​ങ്കു സിം​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 239 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡി​ന് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 190 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 78 റ​ൺ​സു​മാ​യി ഗ്ലെ​ൻ ഫി​ലി​പ്പ്സും 39 റ​ൺ​സു​മാ​യി മാ​ർ​ക്ക് ചാ​പ്മാ​നും തി​ള​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ശി​വം ദു​ബെ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Related Posts