സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ്ണ​വി​ല​യി​ല്‍ കുതിപ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് ഒറ്റയടിക്ക് 460 രൂ​പ​യും പ​വ​ന് 3,680 രൂ​പ​യു​മാ​ണ് വ​ര്‍​ദ്ധി​ച്ച​ത്. ഇ​തോ​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഗ്രാ​മി​ന് 14,190 രൂ​പ​യും പ​വ​ന് 1,13,520 രൂ​പ​യു​മാ​യി. 18 കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ത്തി​ന് ഗ്രാ​മി​ന് 375 രൂ​പ വ​ര്‍​ധി​ച്ച് 11,660 രൂ​പ​യും 14 കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ത്തി​ന് ഗ്രാ​മി​ന് 295 രൂ​പ വ​ര്‍​ദ്ധി​ച്ച് 9,080 രൂ​പ​യു​മാ​യി. ഒമ്പത് കാ​ര​റ്റ് സ്വ​ര്‍​ണ്ണ​ത്തി​ന് ഗ്രാ​മി​ന് 190 രൂ​പ വ​ര്‍​ധി​ച്ച് 5,855 രൂ​പ​യാ​യി. ചൊവ്വാഴ്ച ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യും വർധിച്ച് സ്വർണ്ണവില റിക്കാർഡ് ഉയരത്തിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കുതിച്ചുയർന്നത്.

Related Posts