ബാഡ്മിന്‍റൺ താരം സൈന നെഹ്‌വാൾ വിരമിച്ചു. പരിക്ക് കാരണമാണ് കളം വിടാൻ കാരണമെന്നു താരം പറഞ്ഞു. രണ്ട് വർഷമായി കടുത്ത മുട്ടുവേദനയെത്തുടർന്ന് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. 2023ലെ സിംഗപ്പുർ ഓപ്പണിലാണ് സൈന അവസാനമായി കളിച്ചത്. ബാഡ്മിന്‍റണിൽ ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമാണ് സൈന നെഹ്‌വാൾ. 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയിട്ടുണ്ട്. 2017-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.

Related Posts